Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Ranks

അഴിമതി അവബോധ സൂചിക: 182 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 91

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​ഴി​​​മ​​​തി അ​​​വ​​​ബോ​​​ധ സൂ​​​ചി​​​ക​​​യി​​​ൽ (സി​​​പി​​​ഐ) ഇ​​​ന്ത്യ​​​യു​​​ടെ റാ​​​ങ്ക് 91. ലാ​​​ഭേ​​​ച്ഛ​​​യി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യ ട്രാ​​​ൻ​​​സ്പാ​​​ര​​​ൻ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്ന സം​​​ഘ​​​ട​​​ന 182 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പൊ​​​തു​​​മേ​​​ഖ​​​ലാ അ​​​ഴി​​​മ​​​തി വി​​​ല​​​യി​​​രു​​​ത്തി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്കോ​​​ർ 39 മാ​​​ത്ര​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കാ​​​ൾ ഒ​​​രു സ്കോ​​​ർ കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ അ​​​ഴി​​​മ​​​തി സൂ​​​ചി​​​ക​​​യി​​​ൽ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ മാ​​​റ്റം സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് അ​​​ഴി​​​മ​​​തി അ​​​വ​​​ബോ​​​ധ സൂ​​​ചി​​​ക​​​യു​​​ടെ ആ​​​ഗോ​​​ള ശ​​​രാ​​​ശ​​​രി സ്കോ​​​ർ 42 മാ​​​ത്ര​​​മാ​​​ണ്. 0 മു​​​ത​​​ൽ 100 വ​​​രെ​​​യു​​​ള്ള സ്കോ​​​റി​​​ൽ 0 എ​​​ന്ന​​​ത് ഉ​​​യ​​​ർ​​​ന്ന അ​​​ഴി​​​മ​​​തി​​​യു​​​ള്ള​​​തും 100 എ​​​ന്ന സ്കോ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. അ​​​ഴി​​​മ​​​തി​​​യെ​​​ന്ന​​​ത് ലോ​​​ക​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ത്തും ഗു​​​രു​​​ത​​​ര​​​മാ​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 89 സ്കോ​​​റോ​​​ടെ ഡെ​​​ന്മാ​​​ർ​​​ക്കും 88 സ്കോ​​​റോ​​​ടെ ഫി​​​ൻ​​​ല​​​ൻ​​​ഡും ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തെ​​​ത്തി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 96-ാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ ഈ ​​​വ​​​ർ​​​ഷം സ്ഥാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും സ്കോ​​​റി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ട്രാ​​​ൻ​​​സ്പാ​​​ര​​​ൻ​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ 1995 മു​​​ത​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ 2015ൽ 38 ​​​എ​​​ന്ന സ്കോ​​​ർ നേ​​​ടി​​​യ ഇ​​​ന്ത്യ ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ന​​​പ്പു​​​റം ഒ​​​രൊ​​​റ്റ സ്കോ​​​റാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​യ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​വും പ​​​രി​​​മി​​​ത​​​മാ​​​യ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും മൂ​​​ല​​​മു​​​ള്ള അ​​​തൃ​​​പ്തി 2025ൽ ​​​വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഫ​​​ലി​​​ച്ചു​​​വെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള സം​​​ഘ​​​ർ​​​ഷേ​​​ത​​​ര സോ​​​ണു​​​ക​​​ളി​​​ൽ 2012 മു​​​ത​​​ൽ 829 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. അ​​​ഴി​​​മ​​​തി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പ്ര​​​ത്യേ​​​കി​​​ച്ച് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ബ്ര​​​സീ​​​ൽ, ഇ​​​ന്ത്യ, മെ​​​ക്സി​​​ക്കോ, പാ​​​ക്കി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 50ൽ ​​​താ​​​ഴെ സ്കോ​​​റു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഈ ​​​കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ന​​​ട​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up